Mkutti

ജനനി ശിശു സുരക്ഷാ യോജന

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK

ഭാരതസർക്കാർ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ സൗജന്യ ചികിത്സാ പദ്ധതിയാണ് ജനനി ശിശു സുരക്ഷാ യോജന (JSSK).

അമ്മയും കുഞ്ഞും പദ്ധതി എന്നറിയപ്പെടുന്ന ജനനി ശിശു സുരക്ഷാ യോജന (കാര്യക്രം)യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
പേര് സൂചിപ്പിക്കും പോലെ അമ്മയും കുഞ്ഞും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് (Ministry of Health and Family Welfare MoHFW) JSSK പദ്ധതി നടപ്പിലാക്കുന്നത്. മാതൃ-നവജാത മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പാവപ്പെട്ട ഗർഭിണികൾക്കിടയിൽ സ്ഥാപനപരമായ പ്രസവം പ്രോത്സാഹിപ്പിക്കുന്നു. ജനനി ശിശു സുരക്ഷാ യോജന ആരംഭിച്ചത് 2011 ജൂൺ 1 നാണ്. PMMVY പോലെ അമ്മയുടെ പ്രായമോ കുട്ടികളുടെ എണ്ണമോ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകുന്നില്ല. യോഗ്യരായ ഗർഭിണികൾക്കെല്ലാം ആനുകൂല്യം കിട്ടുന്നു.

സർക്കാർ ആശുപത്രിയിൽ അല്ലെങ്കിൽ ആംഗീകൃത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും, 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ്, ജനനി ശിശു സുരക്ഷാ യോജനയുടെ ഗുണഭോക്താക്കൾ. സാമ്പത്തിക സഹായമടക്കം (Conditional Cash Assistance ) നിരവധി ആനുകൂല്യങ്ങളാണ് JSSK നൽകുന്നത്. പാവപ്പെട്ട ഗർഭിണികളെ കണ്ടെത്തി പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നതിൽ ആശമാരുടെ പങ്കുവളരെ വലുതാണ്.

ആനുകൂല്യങ്ങൾ

ആവശ്യമായ ചികിത്സാ ചെലവ്, ലാബ് പരിശോധന, രക്തം വേണ്ടി വരുന്ന സന്ദർഭങ്ങളിൽ സൗജന്യമായി രക്തം നൽകൽ, പ്രസവത്തിനായി വീട്ടിൽനിന്നും ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര സൗകര്യം, പ്രസവത്തിനായി ആശുപത്രിയിൽ കഴിയുന്ന സന്ദർഭങ്ങളിൽ സൗജന്യ ഭക്ഷണം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

Related Links:

ജനനി ശിശു സുരക്ഷാ യോജന പ്രകാരം ഗർഭിണികൾക്കുള്ള അവകാശങ്ങൾ

  • സൗജന്യ പ്രസവ ചികിത്സയും സിസേറിയൻ ശസ്ത്രക്രിയയും.
  • സൗജന്യ മരുന്നുകളും മറ്റു ചികിത്സാ ചെലവുകളും.
  • സൗജന്യ പരിശോധനകൾ.
  • സാധാരണ പ്രസവത്തിന് മൂന്നു ദിവസവും സിസേറിയൻ ശസ്ത്രക്രിയ 7 ദിവസവും സൗജന്യ താമസവും ഭക്ഷണവും.
  • രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സൗജന്യമായി രക്തം.
  • പ്രസവത്തിനായി വീട്ടിൽനിന്നും ആരോഗ്യ സ്ഥാപനങ്ങളിലേക്കും പ്രസവാനന്തരം വീട്ടിലേക്കും, റഫർ ചെയ്യുകയാണെങ്കിൽ റഫറൽ ആശുപത്രിയിലേക്കും സൗജന്യ യാത്രാ സൗകര്യം.
  • എല്ലാവരും ആശുപത്രി സംബന്ധമായ ചെലവുകളും ( ഒ.പി ടിക്കറ്റ് ചാർജ് ഉൾപ്പെടെ ) ഒഴിവാക്കുന്നു.
  • പ്രസവാനന്തരം 42 ദിവസം വരെയുള്ള ചികിത്സാചെലവ് സൗജന്യം.

 ജനിച്ച് 30 ദിവസം വരെ നവജാത ശിശുക്കൾക്കുള്ള അവകാശങ്ങൾ

  • സൗജന്യ മരുന്നും മറ്റു പരിശോധന/ചികിത്സാ സൗകര്യങ്ങളും.
  • സൗജന്യ പരിശോധന.
  • വീട്ടിൽ നിന്നും ആരോഗ്യ സ്ഥാപനങ്ങളിലേക്കും, റഫറൽ ചികിത്സാർത്ഥം മറ്റ് ആശുപത്രികളിലേക്കും തിരിച്ചു വീട്ടിലേക്കും സൗജന്യയാത്ര.

Related Links:

ആശുപത്രികൾ ആത്യാധുനിക സൗകര്യങ്ങളോടെ സൂപ്പർ സ്പെഷ്യാലിറ്റിയും , മൾട്ടി സ്പെഷ്യാലിറ്റിയുമായിട്ടും ഇന്നും നമ്മുടെ ഇന്ത്യയിൽ ഗാർഹിക പ്രസവങ്ങൾ നടക്കുന്നു. ആശുപത്രികളിലേക്ക് പോകാനുള്ള പണമില്ല എന്നതും വീട്ടിൽ തന്നെ പ്രസവിക്കാൻ കാരണമാകുന്നു. സർക്കാർ ആശുപത്രികളിലും, അംഗീകൃത സ്വകാര്യ ആശുപത്രികളിലും പ്രസവിക്കുന്ന അർഹരായ അമ്മമാർക്ക് ധനസഹായം നൽകുന്ന ഈ പദ്ധതി വഴി സ്ഥാപനപരമായ പ്രസവം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *