Mkutti

Ashwini Aingoth

കുഞ്ഞുങ്ങളുടെ മുറി

കുഞ്ഞുങ്ങളുടെ മുറി മനോഹരവും ആകർഷകവുമായി അലങ്കരിക്കാനുള്ള 6 വഴികൾ

കുഞ്ഞിന്റെ മുറി ഏറ്റവും മനോഹരവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കാൻ നിങ്ങൾക്ക് താല്പര്യമില്ലേ?
മുറി മനോഹരമായി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം.
മുറിയുടെ നിറം,പാറ്റേൺ ,പ്രമേയം,ഫർണിച്ചർ, മറ്റു സാധനങ്ങൾ അങ്ങനെ മനസിലേക്ക് കുറേ കാര്യങ്ങൾ ഓടിയെത്തിക്കാണും.
കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കാനുള്ള (Baby Room Decor Ideas) വ്യത്യസ്തങ്ങളായ ആശയങ്ങൾ  മനസിലാക്കാം.

റുബിക്സ് ക്യൂബ് സോൾവ്

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ

ഓഫീസിൽ ജിഷ്ണുവും,യദുവുമൊക്കെ വളരെ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.എനിക്കെപ്പോഴും ഒരത്ഭുതമാണ് തോന്നിയിട്ടുള്ളത്.  പൂർണ ആത്മവിശ്വാസത്തോടെ വലതും, ഇടതും , മുകളിലും, താഴെയുമായി തിരിച്ചു-തിരിച്ചു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നവരോട് ബഹുമാനം തോന്നാറുണ്ട്. എന്നാൽ , എന്റെ ഏട്ടന്റെ ആറുവയസുള്ള മോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. അപ്പോഴാണ് മനസിലായത് 3 വയസ്സുമുതലുള്ള ഒട്ടേറെ കുട്ടികൾ വളരെ പെട്ടെന്ന് ഇത് സോൾവ് ചെയ്ത് തെളിയിച്ചിട്ടുണ്ടെന്ന്. ഞൊടിയിടയിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നരാളാണോ …

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ Read More »

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ Postpartum Depression

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍: ഈ 3 അവസ്ഥകൾ ശ്രദ്ധിക്കപ്പെടാതെ പോകരുതേ !

ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനവും, ജനിതകമായ പ്രത്യേകതകളും, മോശമായ കുടുംബാന്തരീക്ഷവും, ജീവിതപങ്കാളിയുടെ അസാന്നിധ്യവും, അതോടൊപ്പം  അമ്മയുടെ മുൻകാല മാനസിക ആരോഗ്യവും, അവർ അനുഭവിക്കുന്ന സംഘർഷങ്ങളും  പ്രസവാനന്തര വിഷാദത്തിലേക്ക് എത്തിക്കാം.  പ്രസവാന്തര മാനസിക പ്രശ്നങ്ങളെ പൊതുവെ മൂന്നുരീതിയിലാണ് തിരിച്ചിരിക്കുന്നത്.

കണ്മഷി

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ?

എത്ര ആധുനികതയിലേക്കു മാറിയാലും കുഞ്ഞിന് കണ്മഷി എഴുതികൊടുക്കാൻ നിങ്ങൾ മടികാട്ടാറുണ്ടോ ? അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നു. കണ്ണെഴുതി, ഗോപിപൊട്ടുതൊട്ടു, കവിളിൽ രണ്ടു വലിയ കുത്തിട്ട് അതിനുമുകളില്‍ പൗഡറുമിട്ട് കുഞ്ഞുവാവയെ ഒരുക്കാൻ നിങ്ങൾക്കും ഇഷ്ടമല്ലേ ? കുഞ്ഞിന് കണ്ണുതട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത് എന്നൊരു സങ്കല്പവും ഉണ്ട്. കണ്മഷി ഇടുന്നതിലൂടെ നിങ്ങളുടെ വാവയുടെ കണ്ണ് മനോഹരമാകുകയും വലുതായി തോന്നുകയും ചെയ്യുന്നു. കുഞ്ഞിന് കണ്മഷി എഴുതികൊടുത്തില്ലെങ്കിലും നൂറു ചോദ്യം തീർച്ചയായും വരും. അമ്മയും, അമ്മായിയമ്മയും, അമ്മായിയും ഒക്കെ ചോദിക്കും, എന്തെ …

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ? Read More »

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രസവശേഷം  നിങ്ങൾക്ക് അണുബാധയുണ്ടായേക്കാം. കൃത്യമായി ശ്രദ്ധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്താൽ അണുബാധയെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ നിസ്സാരവത്കരിച്ചാൽ പിന്നീട് വലിയ  ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 1. എന്താണ് പ്രസവാനന്തര അണുബാധ പ്രസവ ശേഷം വിവിധ രീതിയിൽ അണുബാധയുണ്ടാകാം. ഗർഭാശയത്തിൽ മുറിവുണ്ടാകാം, അല്ലെങ്കിൽ  ഗർഭാശയമുഖം, യോനി, യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം  എന്നിവടങ്ങളിലൊക്കെ ആഴത്തിലുള്ള മുറിവുണ്ടാകാനും സാധ്യതയുണ്ട്. സിസേറിയൻ ആയിരുന്നെങ്കിൽ മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എല്ലാ പ്രസവാനന്തര അണുബാധകളും ഇടുപ്പിന്റെ (പെൽവിക് ) …

പ്രസവാനന്തര അണുബാധ Read More »

ജനനി ശിശു സുരക്ഷാ യോജന

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK

ഭാരതസർക്കാർ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ സൗജന്യ ചികിത്സാ പദ്ധതിയാണ് ജനനി ശിശു സുരക്ഷാ യോജന (JSSK). അമ്മയും കുഞ്ഞും പദ്ധതി എന്നറിയപ്പെടുന്ന ജനനി ശിശു സുരക്ഷാ യോജന (കാര്യക്രം)യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കും പോലെ അമ്മയും കുഞ്ഞും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് (Ministry of Health and Family Welfare MoHFW) JSSK പദ്ധതി നടപ്പിലാക്കുന്നത്. മാതൃ-നവജാത മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച …

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK Read More »