പൊന്നോമനയുടെ വാശി അതിരുകടക്കുന്നുവോ?
കുഞ്ഞുങ്ങളുടെ വാശി (Temper Tantrums in Children) പൊതുവെ മാതാപിതാക്കൾ കാര്യമായിട്ടെടുക്കാറില്ല. കുട്ടികളാണ്; സ്വല്പം കുറുമ്പും കുസൃതിയും വാശിയുമൊക്കെ ഉണ്ടാകും എന്നതാണ് നമ്മുടെ സങ്കല്പം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ വാശി കാണിക്കുമ്പോൾ വീട്ടുകാർ അവർക്കു തോന്നുന്ന രീതിയിൽ വാശി അവസാനിപ്പിച്ചെടുക്കുകയാണ് പതിവ്. ഒരു പക്ഷെ അത് അവരുടെ വാശി അംഗീകരിച്ചുകൊണ്ടാകാം അല്ലെങ്കിൽ തിരസ്കരിച്ചുകൊണ്ടാകാം. എന്നാൽ വാശി പിടിക്കുന്ന സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ മാർഗ്ഗം തേടുന്നതിൽ പലപ്പോഴും രക്ഷിതാക്കൾ പരാജയപ്പെടുന്നു. കുഞ്ഞുങ്ങളുടെ ഈ ശാഠ്യം തലവേദനയാണെങ്കിലും “എന്റെ മകൻ അല്പം …