Mkutti

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

പ്രസവശേഷം  നിങ്ങൾക്ക് അണുബാധയുണ്ടായേക്കാം. കൃത്യമായി ശ്രദ്ധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്താൽ അണുബാധയെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ നിസ്സാരവത്കരിച്ചാൽ പിന്നീട് വലിയ  ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

1. എന്താണ് പ്രസവാനന്തര അണുബാധ

പ്രസവ ശേഷം വിവിധ രീതിയിൽ അണുബാധയുണ്ടാകാം. ഗർഭാശയത്തിൽ മുറിവുണ്ടാകാം, അല്ലെങ്കിൽ  ഗർഭാശയമുഖം, യോനി, യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം  എന്നിവടങ്ങളിലൊക്കെ ആഴത്തിലുള്ള മുറിവുണ്ടാകാനും സാധ്യതയുണ്ട്. സിസേറിയൻ ആയിരുന്നെങ്കിൽ മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എല്ലാ പ്രസവാനന്തര അണുബാധകളും ഇടുപ്പിന്റെ (പെൽവിക് ) ഭാഗത്തുതന്നെ ആകണമെന്നില്ല. ചിലപ്പോൾ നിങ്ങളുടെ മൂത്രസഞ്ചിയിലോ വൃക്കയിലോ  അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.

2. പ്രസവാനന്തര അണുബാധ സാധാരണമാണോ ?

എട്ട് ശതമാനത്തോളം അമ്മമാരിൽ പ്രസവാനന്തര  അണുബാധയുണ്ടാകുന്നു എന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത് .

3. സാധ്യത കൂടുതൽ ആരിലാണ് ? 

സി-സെക്ഷൻ (സിസേറിയൻ ) കഴിഞ്ഞ  സ്ത്രീകൾക്കും , അല്ലെങ്കിൽ PROM എന്നറിയപ്പെടുന്ന ചർമ്മത്തിന് നേരത്തേ വിള്ളൽ സംഭവിച്ചവർക്കും അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മറുപിള്ളയുടെ ഒരു ഭാഗം ഗർഭാശയത്തിൽ  അവശേഷിച്ചവരിലും, ഗർഭാശയമുഖം, യോനി എന്നിവിടങ്ങളിൽ മുറിവുണ്ടായവരിലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

4.എന്താണ് ലക്ഷണങ്ങൾ?

പ്രസവാനന്തര അണുബാധയുടെ ലക്ഷണങ്ങൾ അണുബാധയുള്ള സ്ഥലത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, പക്ഷേ എല്ലായ്‌പ്പോഴും പനി, വേദന,  അണുബാധയുള്ള സ്ഥലങ്ങളിൽ നനവ്, അല്ലെങ്കിൽ   ഫൗൾ  സ്മെല്ലിങ് ഡിസ്ചാർജ്  ( യോനിയിൽ നിന്നോ , മുറിവിൽ നിന്നോ) എന്നിവയുണ്ടാകുന്നു.

5. ആശങ്കപെടേണ്ടതുണ്ടോ?

അണുബാധകൾ അപകടകരമാണ്, പ്രത്യേകിച്ചും അവ കണ്ടെത്തപ്പെടാതെ അല്ലെങ്കിൽ ചികിത്സിച്ചില്ലെങ്കിൽ നിങ്ങളുടെ ഗർഭാശയത്തിലെ അണുബാധ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം, വൃക്കയിലെ അണുബാധ വൃക്ക പ്രശ്നങ്ങൾക്ക് കാരണമാകും, കൂടാതെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്ന അണുബാധകൾ സെപ്സിസിന് കാരണമാകും. മിക്കപ്പോഴും, അണുബാധകൾ നിങ്ങളുടെ പ്രസവാനന്തര വീണ്ടെടുക്കലിനെ സാരമായി ബാധിക്കുന്നു. കുഞ്ഞിനോടൊപ്പം ചെലവഴിക്കേണ്ട  സന്തോഷകരമായ നിമിഷങ്ങൾ കവർന്നെടുക്കുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം  വൈദ്യ സഹായം നേടേണ്ടതാണ്.

Related Links:

6. നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം ?

  • അണുബാധയുടെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.
  • പ്രസവശേഷം മുറിവുകളുടെ പരിപാലനത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ജാഗ്രത പാലിക്കുക.
  • പെരിനൈൽ ഏരിയയിൽ സ്പർശിക്കുന്നതിനുമുമ്പ് കൈ കഴുകുക.
  • കുളിമുറിയിൽ പോയതിനുശേഷം മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുക.
  • പ്രസവാനന്തര രക്തസ്രാവത്തിന് മാക്സി പാഡുകൾ മാത്രം ഉപയോഗിക്കുക.

ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ  ഡോക്റ്ററുടെ നിർദേശം തേടുക. നിങ്ങൾക്ക് ആൻറിബയോട്ടിക്കുകൾക്കുള്ള ഒരു കുറിപ്പ് ലഭിക്കും, വേഗത്തിൽ സുഖം പ്രാപിക്കാൻ തുടങ്ങിയാലും മുഴുവൻ കോഴ്‌സും  നിർദ്ദേശിച്ചിരിക്കുന്നതുപോലെ  എടുക്കേണ്ടതാണ്. 

Related Links:

നവജാതശിശുവിനെ പരിചരിക്കുന്ന നിങ്ങൾക്ക്  ധാരാളം വിശ്രമം അസാധ്യമാണ്. എങ്കിലും പരമാവധി വിശ്രമിക്കാൻ സമയം കണ്ടെത്തുക. അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുക. 

Leave a Comment

Your email address will not be published. Required fields are marked *