കുളിപ്പിക്കുമ്പോൾ കുഞ്ഞ് കരച്ചിലാണോ?
ഒരു അങ്കം തീർന്നമട്ടാണോ കുളിപ്പിച്ചുകഴിയുമ്പോഴേക്കും?
കുളിക്കിടെ സാധാരണ കളിക്കുന്ന കളിപ്പാട്ടങ്ങൾ കാണിച്ചിട്ടും രക്ഷയില്ലേ?
എന്നാൽ കുഞ്ഞിന്റെ കൂടെ വെള്ളത്തിൽ തന്നെ കളിക്കുന്നൊരു കളിപ്പാട്ടമായാലോ?
വെള്ളത്തിലൂടെ വേഗത്തിലോടിയും, വെള്ളം ചീറ്റിയും നിങ്ങളുടെ പൊന്നോമനയെ രസിപ്പിക്കുന്ന ഒരു കിടിലം കളിപ്പാട്ടം (Water spray toys).
.
കുഞ്ഞിന്റെ ശ്രദ്ധ ലൈറ്റും ,സൗണ്ടുമുള്ള ചലിക്കുന്ന ഈ കളിപ്പാട്ടത്തിലേക്കായാലോ ?
കുഞ്ഞിന് സന്തോഷം, പിന്നെ കരച്ചിലില്ല .
നിങ്ങൾക്ക് സുഖമായി കുളിപ്പിക്കാനും കഴിയുന്നു.
Related links:
Water Spray Toys:
കുഞ്ഞിന്റെ കുളി ആസ്വാദ്യവും രസകരവുമാക്കുന്ന ഒരു ഫൺ ടോയ് ആണിത്. ഒരേ സമയം വെള്ളം സ്പ്രേ ചെയ്യാനും വെള്ളത്തിലൂടെ ചലിക്കാനും ഈ കളിപ്പാട്ടത്തിനു സാധിക്കുന്നു. ഇതു പ്രകാശിക്കുകയും സംഗീതം പ്ലേ ചെയ്യുകയും ചെയ്യുന്നു. വെള്ളത്തിലൂടെ മാത്രമല്ല തറയിലും ഇതിനെ ഓടിക്കാൻ കഴിയും.
2 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ കളിപ്പാട്ടം ഏറ്റവും അനുയോജ്യം.
സുരക്ഷിതവും, നീണ്ടകാലം നിലനിൽക്കുന്നതും ഉയർന്ന നിലവാരവുമുള്ള എബിഎസ് മെറ്റീരിയൽ,
കൊണ്ടാണ് ഈ കളിപ്പാട്ടം നിർമിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളെ ആകർഷിക്കത്തക്ക രീതിയിലുള്ള
രൂപകല്പനയാണ്. അതുകൊണ്ടുതന്നെ മനോഹരമായ കാർട്ടൂൺ സ്റ്റൈലിൽ, വിവിധ നിറത്തിലും, ഷെയ്പ്പിലും, സൈസിലും കളിപ്പാട്ടം വിപണിയിൽ ലഭ്യമാണ്.
വെള്ളത്തിലുള്ള ഉപയോഗം കഴിഞ്ഞ ശേഷം, തുടച്ചു വൃത്തിയാക്കി നനവ് കളയേണ്ടതാണ് . പിന്നീട് തറയിൽ വേണമെങ്കിൽ ഉപയോഗിക്കാം. ബാത്ത് ടബ്ബിലും, സ്വിമ്മിങ് പൂളിലും ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. നല്ലൊരു ഗിഫ്റ് ചോയ്സ് കൂടിയാണ് ഈ കളിപ്പാട്ടം. ഒരു ജന്മദിന സമ്മാനായി മറ്റു കുഞ്ഞുങ്ങൾക്ക് നൽകാവുന്നതുമാണ്.
കുളിക്കുമ്പോഴും, മാതാപിതാക്കൾക്ക് കുഞ്ഞുമായുള്ള ഇടപെടൽ അത്യന്തം സന്തോഷവും ആസ്വാദ്യകരവുമാകുന്നു. ഇതു കുഞ്ഞും നിങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നു.
Related links:
കുളിക്കാൻ ഇഷ്ടമില്ലാത്ത, കുളിക്കുമ്പോൾ കരയുന്ന, ആ ചടങ്ങു പെട്ടെന്ന് തീർക്കുന്ന വിരുതനോ, വിരുതത്തിയോ ആണ് നിങ്ങളുടെ കുഞ്ഞോമനയെങ്കിൽ തീർച്ചയായും അവർക്കുള്ള കളിപ്പാട്ടമാണിത്.
വർണാഭവും, ആകർഷകവുമായ ഈ കളിപ്പാട്ടം കുഞ്ഞിന്റെ കുളി ഇത്തിരിനേരം കൂടുതൽ തുടരാൻ പ്രേരിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗം കൂടിയാണ്.
മിന്നുന്ന ലൈറ്റും, രസം പിടിപ്പിക്കുന്ന സംഗീതവുമുള്ള ഈ ഫൺ ടോയ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.