Mkutti

postpartum recovery | പ്രസവാനന്തര വീണ്ടെടുക്കൽ

എന്താണ് പ്രസവാനന്തര വീണ്ടെടുക്കൽ?

ഗർഭാവസ്ഥയോടു കൂടി തന്നെ നിങ്ങളുടെ ജീവിതരീതികൾ മാറി തുടങ്ങിയല്ലേ?

ഏറ്റവും നിർമലമായ അവസ്ഥകളിൽ ഒന്നാണ് മാതൃത്വം. അമ്മയാകുക എന്നത് ഏതൊരു ജീവിയെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. മാതൃത്വത്തിലേക്കുള്ള ഒൻപതുമാസങ്ങൾ ഏറെ ആവേശകരവും ഒട്ടേറെ പുതുമകൾ നിറഞ്ഞതുമായിരിക്കും.

ഗർഭാവസ്ഥ പോലെത്തന്നെ, പ്രസവാനന്തര കാലഘട്ടവും ജീവിതത്തിൽ മാറ്റം വരുത്തുന്നതും പ്രധാനവുമാണ്.

ഈ മനോഹര നിമിഷങ്ങൾ പൂർണ്ണമായും ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയേണ്ടതുണ്ട്.

പ്രസവ ശേഷവും ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടാവാം.

കുഞ്ഞിന്റെ കാര്യങ്ങൾക്ക് തന്നെയാണ് ഇനി മുൻഗണന.

എങ്കിലും കുഞ്ഞിനെ പരിചരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അമ്മയുടെ പ്രസവാനന്തര ആരോഗ്യവും പരിചരണവും.

എന്താണ് പ്രസവാനന്തര വീണ്ടെടുക്കൽ (Postpartum Recovery)?

പ്രസവാനന്തര വീണ്ടെടുക്കലിനെ കുറിച്ച് നിങ്ങൾക്കറിയുമോ?

ഡെലിവറിക്ക് മുന്നേ തന്നെ പ്രസവാനന്തര വീണ്ടെടുക്കലിനെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പ്രസവം കഴിഞ്ഞു ആദ്യത്തെ ആറ് ആഴ്ച “പ്രസവാനന്തര വീണ്ടെടുക്കൽ” കാലഘട്ടമായി കണക്കാക്കുന്നു.ഇവിടെ നിങ്ങൾ എങ്ങനെ പ്രസവിച്ചു എന്നത് വിഷയമല്ല. നോർമൽ ഡെലിവറി ആയാലും സിസേറിയൻ ആയാലും ശരീരം പഴയ പോലെ ആകാൻ സമയമെടുക്കുന്നു.

ഓരോ അമ്മയും വ്യത്യസ്തരാണ്, അതിനാൽ പ്രസവാനന്തര വീണ്ടെടുക്കൽ ഓരോരുത്തരിലും വ്യത്യസ്തമാണ്. വ്യത്യസ്ത ലക്ഷണങ്ങളുമായി വ്യത്യസ്ത നിരക്കിൽ ഓരോരുത്തരും സുഖം പ്രാപിക്കുന്നു.

ഇവരിൽ ഭൂരിഭാഗവും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഓക്കെ ആകാറുണ്ട്. എന്നാൽ ചിലരിൽ വേദനയുള്ള മുലക്കണ്ണുകൾ, നടുവേദന, ചിലപ്പോൾ പെരിനിയൽ വേദന എന്നിവ ആഴ്ചകളോളം തുടതാരം. മറ്റു ചിലരിൽ മുലകളിലെ വേദനയും, നടുവേദനയും കുഞ്ഞിന് അല്പം പ്രായമാകുന്നതുവരെ ഉണ്ടായി എന്നും വരം.

പ്രസവാനന്തര രക്തസ്രാവത്തെ കുറിച്ച് അറിയേണ്ട 3 കാര്യങ്ങൾ

 • പ്രസവിച്ച ശേഷം, പ്രസവാനന്തര രക്തസ്രാവം( postpartum bleeding: lochia) ആറ് ആഴ്ചവരെ നീണ്ടുനിൽക്കും. അവശേഷിക്കുന്ന രക്തം മാസമുറയിലെന്ന പോലെ പുറന്തള്ളപ്പെടുന്നു.
 • ആദ്യത്തെ മൂന്നുമുതൽ പത്ത് ദിവസത്തേക്ക് രക്തസ്രാവം വളരെ കൂടുതലായിരിക്കും, പിന്നീട് അത് കുറയുന്നു. നിറവ്യത്യാസം കാണിക്കുന്നു ചുവപ്പ് മുതൽ പിങ്ക്, തവിട്ട് മുതൽ മഞ്ഞ കലർന്ന വെളുപ്പ് നിറത്തിൽ വരെ പോകുന്നു.
 • ഓരോ മണിക്കൂറിലും ഒന്നിലധികം പാഡുകളിലൂടെ രക്തസ്രാവമുണ്ടെങ്കിലോ, വലിയ ബ്ലഡ് ക്ലോട്സ് ഉണ്ടാകുന്നുണ്ടെങ്കിലോ, ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഈ സമയത്ത് ടാംപോണുകൾ ഒഴിവാക്കി പാഡുകളെ ആശ്രയിക്കേണ്ടിവരും.

പ്രസവാനന്തര വീണ്ടെടുക്കൽ വേഗത്തിലാകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ?

താഴെ പറയുന്ന ടിപ്പുകൾ സഹായിക്കുന്നു.

 • കുഞ്ഞിന്റെ ജനനത്തിനു ശേഷമുള്ള ആദ്യത്തെ 24 മണിക്കൂറിൽ ഓരോ രണ്ട് മണിക്കൂറിലും നിങ്ങളുടെ പെരിനിയം ഐസ് ചെയ്യുക. അങ്ങനെ നിങ്ങളുടെ പേരിനിയം വേഗത്തിൽ സുഖപ്പെടുത്താൻ ശ്രദ്ധിക്കുക.
 • മൂത്രമൊഴിക്കുന്നതിന് മുമ്പും ശേഷവും ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
 • വേദന കുറയ്ക്കുന്നതിന് ദിവസത്തിൽ കുറച്ച് തവണ 20 മിനിറ്റ് ഇളം ചൂടുവെള്ളത്തിൽ സിറ്റ്സ് ബാത്ത് പരീക്ഷിക്കുക.
 • നിങ്ങളുടെ സി-സെക്ഷൻ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് ദിവസത്തിൽ ഒരിക്കൽ വൃത്തിയാക്കുക.
 • പ്രസവാനന്തര മലവിസർജ്ജനത്തിന് സമയമെടുക്കും, ബലം പ്രയോഗിച്ച് മലവിസർജ്ജനം ചെയ്യാതിരിക്കുക.
 • ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാതിരിക്കുക.
 • ലഘു വ്യായാമങ്ങൾ ചെയ്യുക.
 • ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഠിനമായ വ്യായാമം ചെയ്യുന്നത് ആരംഭിക്കാവൂ.
 • ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ (ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ) കഴിക്കുക.
 • നടക്കാൻ പോകുക.
 • നന്നായി വിശ്രമിക്കുക.
 • നന്നായി ഉറങ്ങുക.

Read More:

പ്രസവാനന്തര അണുബാധ
പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍: ഈ 3 അവസ്ഥകൾ
ഗർഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും
ഞാൻ ഗർഭിണിയാണോ? ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ 

പ്രസവാനന്തര പരിശോധന 

Advice to young moms

പ്രസവാനന്തര പരിശോധന നിർബന്ധമായും ചെയ്യേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ശാരീരിക പരിശോധന ചെയ്ത് നിങ്ങളുടെ  ശരീരഭാരം, രക്തസമ്മർദ്ദം, പ്രമേഹം, മുതലായ കാര്യങ്ങൾ ചെക്ക് ചെയ്യാം. ചെക്കപ്പിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുകയും ആവശ്യമെങ്കിൽ ഭക്ഷണത്തിലെ മാറ്റങ്ങളോ മരുന്നുകളോ നിർദ്ദേശിക്കുകയും ചെയ്യുന്നു.

പ്രസവശേഷം അമിതമായി വണ്ണം വെക്കാൻ സാധ്യതയുണ്ട്. അത് ചിലപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാറാവാം. പ്രസവാനന്തരം തൈറോയിഡൈറ്റിസ് എന്ന അവസ്ഥയുണ്ടാകാം. പ്രസവാനന്തര പരിശോധനയിലൂടെ ശരീരത്തിനുണ്ടാകാവുന്ന ഇത്തരം കാര്യങ്ങൾ കണ്ടെത്താവുന്നതാണ്.

മുലകൾ പരിശോധിക്കുകയും ആരോഗ്യം ഉറപ്പുവരുത്തുകയുമാവാം. കൂടാതെ നിങ്ങൾക്ക് കാൽസ്യം, ഇരുമ്പ് തുടങ്ങിയ അനുബന്ധങ്ങൾ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുകയും ചെയ്യുന്നു.

പ്രസവാനന്തര മാനസിക പ്രശ്നങ്ങളും ഡോക്ടറോട് പറയാവുന്നതാണ്. തുറന്നു സംസാരിക്കുന്നതിലൂടെ കൃത്യമായ ഉപദേശവും സഹായവും ലഭിക്കുന്നു.

പ്രസവശേഷം എപ്പോൾ വ്യായാമം തുടങ്ങണം, എന്തൊക്കെ വ്യായാമങ്ങൾ ചെയ്യാം തുടങ്ങിയ നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിച്ചു പരിഹരിക്കാവുന്നതാണ്.

ജനന നിയന്ത്രണ ഓപ്‌ഷനുകൾ ചർച്ച ചെയ്യുന്നതിനുള്ള നല്ല സമയവുമാണിത്.

രണ്ടാമത്തെ കുട്ടിയുണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രസാനന്തര പരിശോധനയെ പ്രസവത്തിനു മുമ്പുള്ള സന്ദർശനമായി ഉപയോഗിക്കാം. അങ്ങനെയാകുമ്പോൾ, നിങ്ങളുടെ ഗർഭധാരണത്തിന്റെ സമയം, ആരോഗ്യകരമായ ഭക്ഷണം, പ്രമേഹം അല്ലെങ്കിൽ ഭാരം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ പരിശോധിക്കുകയും ഡോക്ടറുമായി സംസാരിക്കുകയുമാവാം. 

Leave a Comment

Your email address will not be published. Required fields are marked *