Mkutti

Blogs

Pregnancy diet

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

ആരോഗ്യമുള്ള കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷത്കരിക്കപ്പെടേണ്ടത് അമ്മയിലൂടെയും. ആരോഗ്യമുള്ള അമ്മയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയുള്ളു.അതിനാല്‍ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യത്തിനടിസ്ഥാനം. ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാരങ്ങളെ കുറിച്ച് ഇന്നും ഒട്ടേറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. അതിനാൽ ഗര്ഭിണിയാകുന്നതിനു മുൻപ് തന്നെ എന്തു കഴിക്കണം? എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച്  ഒരു ധാരണയുണ്ടാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. …

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും Read More »

കുട്ടികളിലെ അമിതവണ്ണം

കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

മോൾക്ക് നല്ല പനി, മരുന്ന് കൊടുത്താൽ മതിയായിരുന്നു, പക്ഷെ കൊറോണയൊക്കെയല്ലേ? എന്തായാലും ഡോക്ടറെ കണ്ടേക്കാം.  ഹൈറ്റും, വെയിറ്റും, പനിയും നോക്കി ചീട്ടു മുറിച്ച് ഡോക്ടർക്ക് അരികിലെത്തി. കണ്ട മാത്രയിൽ ഡോക്ടർ ഞങ്ങളെ തിരിച്ചറിഞ്ഞു. മോൾക്ക് മൂന്നു വയസ്സ് തികയുന്നതുവരെ അവിടുത്തെ സ്‌ഥിരം സന്ദർശകരായിരുന്നു ഞങ്ങൾ. പരിശോധന കഴിഞ്ഞു, സാധാരണ പനിയാണ്, പക്ഷെ, വിളർച്ചയുണ്ട്. മരുന്ന് കുറിച്ചുതരാം. ചീട്ടു നോക്കി ഡോക്ടർ പറഞ്ഞു: ‘മോൾക്ക് വെയിറ്റ് കൂടുതലാണല്ലോ’? മോളുടെ ബിഎംഐ എത്രയെന്നു നോക്കണം. അമിത വണ്ണം ആണെങ്കിൽ  ചില …

കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ Read More »

Diabetes during pregnancy

ഗര്‍ഭകാല പ്രമേഹം; കാരണവും പരിഹാരങ്ങളും

ഫാസ്റ്റ് ഫുഡ് , ശീതളപാനീയങ്ങൾ , വറുത്തതും പൊരിച്ചതും, മധുരപലഹാരങ്ങൾ ഇതൊന്നുമില്ലാതെ ഒരു ദിവസം കഴിയാൻ ആകുമോ? എങ്ങനെ സാധിക്കും അല്ലെ, നമ്മുടെ നിത്യ ജീവിതത്തിലെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നവയല്ലേ ഇതെല്ലാം. എന്നാൽ ഇതൊക്കെയായിരുന്നോ നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾ? ഈ രീതിയാണോ നമ്മൾ പിന്തുടരേണ്ടത്? കാലം മാറി, ഭക്ഷണത്തിലും ഭക്ഷണക്രമത്തിലും കാതലായ മാറ്റം വന്നു. എന്നാൽ നമ്മുടെ അനാരോഗ്യകരമായ ആഹാരക്രമം എത്രത്തോളം അപകടമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഏറെ പരിചിതമായ ഒരു ജീവിതശൈലീരോഗമാണ് പ്രമേഹം. ഭക്ഷണവും വ്യായാമവും നമ്മുടെ …

ഗര്‍ഭകാല പ്രമേഹം; കാരണവും പരിഹാരങ്ങളും Read More »

Baby hair growth tips

കുഞ്ഞിന്‍റെ മുടി വേഗത്തില്‍ വളരാന്‍ 9 വഴികള്‍

ഗര്‍ഭകാലം കൂടുതല്‍ ആഹ്ളാദകരവും മനോഹരവുമാക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തന്നെയാണ്. കുഞ്ഞുവാവ എങ്ങനെ ഇരിക്കും? ചുരുണ്ട മുടിയുണ്ടാകുമോ? നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കണ്മണി എത്തുമ്പോള്‍ അച്ഛനമ്മമാരുമായി താരതമ്യപ്പെടുത്താനുള്ള തിടുക്കമാണ്; കണ്ണ്, മൂക്ക്, കൈകാലുകള്‍,… അങ്ങനെ കുഞ്ഞിന്‍റെ തലയില്‍ നോക്കുമ്പോള്‍ മുടി തീരെ കുറവ്. അച്ഛനും അമ്മയ്ക്കും നല്ല മുടിയുണ്ട്, പിന്നെ കുഞ്ഞിനെന്താ മുടിയില്ലാത്തത്? വലുതാകുമ്പോള്‍ മുടി വളരുമോ? എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍. നല്ല ഇടതൂര്‍ന്ന മുടിയുള്ള കുഞ്ഞുങ്ങളാണെന്നിരിക്കട്ടെ, ജനിച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ തന്നെ മുടി …

കുഞ്ഞിന്‍റെ മുടി വേഗത്തില്‍ വളരാന്‍ 9 വഴികള്‍ Read More »

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

” Toys and materials should be selected not collected “ Dr. Garry Landreth ഒരു കൂട്ടം കളിപ്പാട്ടങ്ങൾക്കിടയിൽ കുഞ്ഞിനെയിരുത്തി അമ്മയോട് ശ്രദ്ധിക്കാൻ പറഞ്ഞ്‌ അങ്കണവാടിയിലെ ആരോഗ്യക്ലാസ്സിലെത്തിയതാണ്.  വിഷയം കുട്ടികളും വളർച്ചാഘട്ടങ്ങളും.  പതിവു വിഷയമായതിനാൽ തെല്ലൊരു മടിയോടെയാണ് ഇരുന്നത്. എന്നാൽ ക്ലാസിനിടയിൽ ഡോക്ടർ ഈ ഉദ്ധരണി എടുത്തിട്ടപ്പോൾ അത്ഭുതവും ആശങ്കയും അതിലുപരി നൂറുനൂറു ചോദ്യങ്ങളുമാണ് മനസ്സിൽ ഉയർന്നുവന്നത്. വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള തന്‍റെ മകന് മുറി നിറയെ കളിപ്പാട്ടങ്ങൾ, മാർക്കറ്റിലിറങ്ങുന്ന പുതിയ മോഡലെല്ലാം …

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ Read More »