സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ
സ്കാനിംഗ് റിപ്പോർട്ടുമായി ഡോക്ടറെ കാണാൻ കാത്തുനിന്നപ്പോൾ ഒരു ശ്വാസംമുട്ടൽ പോലെ തോന്നി, അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന്റെ ആകണം, ഈയിടെയായി വയറ് പെട്ടെന്ന് വലുതാകുന്നുണ്ട്, അനു ക്ഷീണത്തോടെ അടുത്തുകണ്ട കസേരയിൽ ഇരുന്നു. സിസ്റ്റർ പേരു വിളിച്ചപ്പോൾ ധൃതിയിൽ അകത്ത് ചെന്നു. ഡോക്ടർ മന്ദസ്മിതം തൂകി ഇരിക്കുകയാണ്. റിപ്പോർട്ട് വാങ്ങി നോക്കി ഡോക്ടർ പറഞ്ഞു: പോളിഹൈഡ്രാമ്നിയോസ് ആണ്, സിസേറിയൻ വേണ്ടിവന്നേക്കാം. നാളെ രാവിലെ വന്ന് അഡ്‌മിറ്റായിക്കൊളൂ. അനുവിന് ഹൃദയമിടിപ്പ് കൂടിയപോലെ തോന്നി. കണക്കിന് ഇനിയും രണ്ടാഴ്ച്ച ബാക്കിയുണ്ടല്ലോ, പെട്ടെന്ന് വേണോ? …