കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്നും ആ ദൈവികത അവരുടെ ജീവിതത്തിലുടനീളം കൂടെയുണ്ടാകണമെന്നും പലരും ആഗ്രഹിക്കാറുണ്ട്. അതിലൂടെ തനത് സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നവരായി കുഞ്ഞുങ്ങളെ വളർത്തിയെടുക്കുവാനാണ് അവർ താല്പര്യപ്പെടുന്നത്. അതിന്റെ ആദ്യപടിയെന്നോണമാണ് വിവിധ മതങ്ങളിൽ പെട്ടവർ സാധാരണയായി അവരവരുടെ മതഗ്രന്ഥങ്ങളിൽ നിന്നും ദൈവനാമങ്ങളിൽ നിന്നും കുഞ്ഞുങ്ങൾക്കായി പേരുകൾ കണ്ടെത്തുന്നത്.
പ്രാചീന ഭാരതത്തിൽ ഉടലെടുത്ത ഭാഷയായതിനാൽ ഭൂരിഭാഗം ഹിന്ദു പുരാണേതിഹാസങ്ങളും രചിക്കപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയ സംസ്കാരവുമായി അഭേദ്യ ബന്ധം പുലർത്തുന്ന ഈ ഭാഷയെ ഹിന്ദുക്കൾ ദൈവിക ഭാഷയായി കണക്കാക്കുന്നു.
നിങ്ങൾ കാത്തിരുന്ന കുഞ്ഞുവാവ ആൺകുട്ടിയാണോ? അവന്റെ കാതിൽ ചൊല്ലാൻ ഏറ്റവും മികച്ച ഒരു പേരു വേണ്ടേ? സംസ്‌കൃത ഭാഷയിൽ നിന്നും ഉടലെടുത്ത മനോഹരവും അർത്ഥവത്തായതുമായ ആൺ പേരുകൾ (Sanskrit Names for Baby Boys) ഇവിടെ പങ്കുവയ്ക്കുന്നു.
സംസ്കൃത പേരുകൾ (Sanskrit Names for Baby Boys)
പേര് | അർത്ഥം |
അക്ഷജ് | മഹാവിഷ്ണു |
അക്ഷത് | നശിപ്പിക്കാൻ കഴിയാത്ത |
അഗ്നിമിത്ര | അഗ്നിയുടെ സുഹൃത്ത് |
അജിത് | വിജയി, കീഴടക്കാനാവാത്ത |
അച്യുത് | ഭഗവാൻ വിഷ്ണു, അനശ്വരമായ |
അദ്രിത് | മഹാവിഷ്ണു, ബഹുമാനിക്കപ്പെടേണ്ടവൻ |
അദ്വൈത് | അതുല്യമായ |
അധീഷ് | രാജാവ് |
അനഘ് | ശുദ്ധം, പരിപൂർണ്ണം |
അനിരുദ്ധ് | ഇച്ഛാശക്തിയുള്ള |
അഭയ്ദേവ് | ഭയമില്ലാത്തവൻ |
അമർനാഥ് | അനശ്വരൻ, പരമശിവൻ |
അമരേഷ് | ഇന്ദ്രൻ |
അലോക് | തെളിച്ചം, പ്രകാശം |
അരവിന്ദ് | താമര |
അവ്യയ് | നാശമില്ലാത്ത |
അശ്വത് | സൂര്യൻ |
ആദ്യന്ത് | തുടക്കം മുതൽ അവസാനം വരെ |
ആഗ്നേയ് | അഗ്നിപുത്രൻ |
ആഞ്ജനേയ | ഹനുമാന്റെ മറ്റൊരു നാമം |
ആത്മജ് | ആത്മാവിന് പ്രിയപ്പെട്ടവൻ |
ആദിദേവ് | ആദിദേവ് ആദ്യത്തെ ദൈവം |
ആദിനാഥ് | ആദ്യത്തെ ദൈവം |
ആമോദ് ആനന്ദം, സന്തോഷം | ആനന്ദം, സന്തോഷം |
ആയുഷ്മാൻ | ദീർഘായുസ്സ് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ |
ആര്യൻ | കുലീനൻ, പ്രസിദ്ധൻ |
ഏകലവ്യ | ദ്രോണാചാര്യരുടെ ശിഷ്യൻ |
ഏകാക്ഷ് | ശിവന്റെ നാമം |
ഉദിത് | ഉയരം |
ഊർജിത്ത് | ശക്തൻ |
ഓജസ്സ് | തിളക്കം |
കരൺ | കർണ്ണൻ |
കരുണേഷ് | കരുണയുടെ ദൈവം |
കൈലാഷ് | ശിവന്റെ വാസസ്ഥലം |
ഗഗൻ | ആകാശം, സ്വർഗ്ഗം |
ഗൗരീഷ് | ഭഗവാൻ ശിവൻ |
ഗ്യാനവ് | അറിവുള്ളവൻ |
ചന്ദ്രമൗലി | ശിവൻ |
ചേതൻ | എല്ലാം മനസിലാക്കുന്ന, ബുദ്ധിയുള്ള |
ചേതസ് | ആത്മാവ്, മനസ്സ് |
ജാഗ്രവ് | ഉണർവ്വ്, അവബോധം |
ജ്ഞാനവ് | അറിവുള്ളവൻ |
ജ്യോതിസ്സ് | തിളക്കമുള്ള |
തപൻ | വേനൽ |
തരുൺ | ചെറുപ്പം |
തുഷാർ | മഞ്ഞ് |
തേജ് | പ്രകാശം, തിളങ്ങുന്ന |
ദക്ഷേശ് | കഴിവുള്ളവൻ, സമർത്ഥൻ |
ദർശ് | ഭഗവാൻ ശിവൻ |
ദർശൻ | അറിവ്, നിരീക്ഷണം, തത്വചിന്ത |
ദുഷ്യന്ത് | തിന്മയെ നശിപ്പിക്കുന്നവൻ |
ദേവജിത് | ദേവന്മാരെ ജയിച്ചവൻ |
ദേവജ്യോത് | ദൈവത്തിന്റെ തെളിച്ചം |
ദേവദത്ത് | ദൈവത്തിന്റെ സമ്മാനം |
ദേവേഷ് | ദേവന്മാരുടെ രാജാവ് |
ധൻവിൻ | ഭഗവാൻ ശിവൻ |
ധനുഷ് | വില്ല് |
ധ്രുവ് | അചഞ്ചലമായ, സ്ഥിരതയുള്ള, ധ്രുവനക്ഷത്രം |
നമൻ | നമസ്കാരം |
നിർഭയ് | ഭയമില്ലാത്തവൻ ഭരത് രാജാവ് |
നവീൻ | പുതിയത് |
നിമിത് | വിധി, നിശ്ചയം |
പ്രദ്യുത് | തിളങ്ങുന്ന, പ്രകാശിക്കുന്ന |
പ്രയാഗ് | പുണ്യസ്ഥലം |
ഭൂപൻ | രാജാവ് |
ബാലഗോവിന്ദ് | ഉണ്ണി കണ്ണൻ |
മാനവ് | മനുഷ്യൻ |
മുകുന്ദ് | ഭഗവാൻ വിഷ്ണുവിന്റെ മറ്റൊരു പേര് |
മൃദുൽ | മൃദു, ശാന്തൻ |
യാഷ് | പ്രശസ്തി, അഭിമാനം |
രോഹിത് | സൂര്യൻ |
വസുദേവ് | കൃഷ്ണന്റെ പിതാവ് |
വിഭൂതി | മഹത്വം, ഐശ്വര്യം |
വേദാന്ത് | വേദങ്ങളെ കുറിച്ച് അറിവുള്ളവൻ |
ശങ്കർ | പരമശിവൻ |
ശിവാംശ് | ഭഗവാൻ ശിവന്റെ ഭാഗം |
സാത്വിക് | ഭക്തൻ, ശുദ്ധൻ |
സാർത്ഥക് | അർത്ഥവത്തായ, പ്രാധാന്യമുള്ള |
സുദേവ് | ശിവൻ |
ഹരിത് | പച്ച |
ഹരിനാരായണൻ | മഹാവിഷ്ണു |
ഹർഷിത് | സന്തോഷം |
ഹാർദിക് | സൗഹൃദം |
റിതേഷ് | ഋതുക്കളുടെ നാഥൻ |
പുരാതനവും നൂതനവുമായ ഈ സംസ്കൃതം പേരുകൾ (Sanskrit Names for Baby Boys) ഇഷ്ടമായെങ്കിൽ തീർച്ചയായും നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.