കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ
കാഴ്ചശക്തി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടായെന്നു വരാം. കുഞ്ഞുങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള നേത്രരോഗങ്ങൾ ഏതെല്ലാമാണെന്നറിയാമോ ? സാധാരണയായി, ഇത് ഗുരുതരമായ ആരോഗ്യസ്ഥിതിയല്ല, ശരിയായ വൈദ്യചികിത്സയിലൂടെ എളുപ്പത്തിൽ ചികിത്സിക്കാം. നവജാതശിശുക്കളെ ബാധിക്കുന്ന നേത്രരോഗങ്ങൾ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെയ്ക്കുന്നു. 1.കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്ന ഒരു നേത്രരോഗമാണിത്. വൈറൽ അണുബാധ മൂലമോ അല്ലെങ്കിൽ കണ്ണുനീർ നാളം (tear duct ) അടയുന്നത് മൂലമോ ഇത് സംഭവിക്കാം. ലക്ഷണങ്ങൾ: കണ്ണിന്റെ വെളുത്ത പ്രതലങ്ങൾ ചുവപ്പുനിറമാകുന്നു വീർത്ത …