Mkutti

Baby

കുഞ്ഞുങ്ങളുടെ മുറി

കുഞ്ഞുങ്ങളുടെ മുറി മനോഹരവും ആകർഷകവുമായി അലങ്കരിക്കാനുള്ള 6 വഴികൾ

കുഞ്ഞിന്റെ മുറി ഏറ്റവും മനോഹരവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കാൻ നിങ്ങൾക്ക് താല്പര്യമില്ലേ?
മുറി മനോഹരമായി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം.
മുറിയുടെ നിറം,പാറ്റേൺ ,പ്രമേയം,ഫർണിച്ചർ, മറ്റു സാധനങ്ങൾ അങ്ങനെ മനസിലേക്ക് കുറേ കാര്യങ്ങൾ ഓടിയെത്തിക്കാണും.
കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കാനുള്ള (Baby Room Decor Ideas) വ്യത്യസ്തങ്ങളായ ആശയങ്ങൾ  മനസിലാക്കാം.

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ

കാഴ്ചശക്തി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടായെന്നു വരാം. കുഞ്ഞുങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള നേത്രരോഗങ്ങൾ ഏതെല്ലാമാണെന്നറിയാമോ ? സാധാരണയായി, ഇത് ഗുരുതരമായ ആരോഗ്യസ്ഥിതിയല്ല, ശരിയായ വൈദ്യചികിത്സയിലൂടെ എളുപ്പത്തിൽ ചികിത്സിക്കാം. നവജാതശിശുക്കളെ ബാധിക്കുന്ന നേത്രരോഗങ്ങൾ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട  ചില വിവരങ്ങൾ പങ്കുവെയ്ക്കുന്നു. 1.കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്ന ഒരു നേത്രരോഗമാണിത്. വൈറൽ അണുബാധ മൂലമോ അല്ലെങ്കിൽ കണ്ണുനീർ നാളം (tear duct ) അടയുന്നത് മൂലമോ ഇത് സംഭവിക്കാം. ലക്ഷണങ്ങൾ: കണ്ണിന്റെ വെളുത്ത പ്രതലങ്ങൾ ചുവപ്പുനിറമാകുന്നു വീർത്ത …

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ Read More »

കുഞ്ഞുങ്ങളിലെ-അസുഖങ്ങൾ

കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ ?

Image Source: afro.com “കുഞ്ഞുങ്ങളും പൂക്കളും മൃദുവും നിർമ്മലവുമാണ് , അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ, “ ചാച്ചാജി ധന്യ ഡോക്ടറിൻ്റെ ക്ലിനിക്കിലെ ചുമരിലൊട്ടിച്ച പോസ്റ്ററിലേക്കു തന്നെ കുറേനേരമായി നോക്കികൊണ്ടിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ഇനിയും കുറേ പേർ പോയിട്ടേ തൻ്റെ ഊഴം വരികയുള്ളു, ടോക്കൺ എടുക്കാൻ വൈകിപ്പോയി. അമ്മയുടെ മടിയിൽ മോനുട്ടൻ കിടക്കുന്നുണ്ട്, പാതി ഉറക്കമാണ്, നല്ല മൂക്കടപ്പുണ്ട്. അതിൻ്റെ അസ്വസ്ഥത അവനിൽ പ്രകടമാണ്. ഡോക്ടറെ കാണാൻ മാത്രമുള്ള അസുഖം അവനുണ്ടോ? ശരീരത്തിന് വല്യ ചൂടൊന്നുമില്ല. മോനുട്ടനെ …

കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ ? Read More »