കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം?
പ്രായഭേദമന്യേ ആർക്കും ഉണ്ടാകാവുന്ന ഒരു അസ്വസ്ഥതയാണ് മലബന്ധം. ഇതിന് കാരണങ്ങൾ പലതാണ്. ശരിയായ രീതിയിൽ മലവിസർജ്ജനം നടക്കാതെ വരുമ്പോൾ അത് സൃഷ്ടിക്കുന്ന ശാരീരിക മാനസിക അസ്വസ്ഥതകൾ വളരെ വലുതാണ്. കുട്ടികളിലെ മലബന്ധം ചികിൽസിക്കേണ്ടതുണ്ടോ? വീട്ടിലെ പൊടിക്കൈകൾ ഉപയോഗിച്ച് ഇതിന് ഒരു ശാശ്വത പരിഹാരം നേടാമോ? എന്നിങ്ങനെ പലപല സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകാം. എന്നാൽ കുട്ടികളിലെ മലബന്ധത്തിന് പരിഹാരം തേടുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കേണ്ടതാണ്. കുട്ടികളിലെ മലവിസർജനം സാധാരണയായി കുഞ്ഞുങ്ങളിൽ ഒരുദിവസം എത്ര തവണ മലവിസർജ്ജനം നടക്കണം …