കുഞ്ഞിന്‍റെ മുടി വേഗത്തില്‍ വളരാന്‍ 9 വഴികള്‍
ഗര്‍ഭകാലം കൂടുതല്‍ ആഹ്ളാദകരവും മനോഹരവുമാക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തന്നെയാണ്. കുഞ്ഞുവാവ എങ്ങനെ ഇരിക്കും? ചുരുണ്ട മുടിയുണ്ടാകുമോ? നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കണ്മണി എത്തുമ്പോള്‍ അച്ഛനമ്മമാരുമായി താരതമ്യപ്പെടുത്താനുള്ള തിടുക്കമാണ്; കണ്ണ്, മൂക്ക്, കൈകാലുകള്‍,… അങ്ങനെ കുഞ്ഞിന്‍റെ തലയില്‍ നോക്കുമ്പോള്‍ മുടി തീരെ കുറവ്. അച്ഛനും അമ്മയ്ക്കും നല്ല മുടിയുണ്ട്, പിന്നെ കുഞ്ഞിനെന്താ മുടിയില്ലാത്തത്? വലുതാകുമ്പോള്‍ മുടി വളരുമോ? എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍. നല്ല ഇടതൂര്‍ന്ന മുടിയുള്ള കുഞ്ഞുങ്ങളാണെന്നിരിക്കട്ടെ, ജനിച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ തന്നെ മുടി …