Mkutti

Month: November 2020

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ Postpartum Depression

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍: ഈ 3 അവസ്ഥകൾ ശ്രദ്ധിക്കപ്പെടാതെ പോകരുതേ !

ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനവും, ജനിതകമായ പ്രത്യേകതകളും, മോശമായ കുടുംബാന്തരീക്ഷവും, ജീവിതപങ്കാളിയുടെ അസാന്നിധ്യവും, അതോടൊപ്പം  അമ്മയുടെ മുൻകാല മാനസിക ആരോഗ്യവും, അവർ അനുഭവിക്കുന്ന സംഘർഷങ്ങളും  പ്രസവാനന്തര വിഷാദത്തിലേക്ക് എത്തിക്കാം.  പ്രസവാന്തര മാനസിക പ്രശ്നങ്ങളെ പൊതുവെ മൂന്നുരീതിയിലാണ് തിരിച്ചിരിക്കുന്നത്.

കണ്മഷി

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ?

എത്ര ആധുനികതയിലേക്കു മാറിയാലും കുഞ്ഞിന് കണ്മഷി എഴുതികൊടുക്കാൻ നിങ്ങൾ മടികാട്ടാറുണ്ടോ ? അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നു. കണ്ണെഴുതി, ഗോപിപൊട്ടുതൊട്ടു, കവിളിൽ രണ്ടു വലിയ കുത്തിട്ട് അതിനുമുകളില്‍ പൗഡറുമിട്ട് കുഞ്ഞുവാവയെ ഒരുക്കാൻ നിങ്ങൾക്കും ഇഷ്ടമല്ലേ ? കുഞ്ഞിന് കണ്ണുതട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത് എന്നൊരു സങ്കല്പവും ഉണ്ട്. കണ്മഷി ഇടുന്നതിലൂടെ നിങ്ങളുടെ വാവയുടെ കണ്ണ് മനോഹരമാകുകയും വലുതായി തോന്നുകയും ചെയ്യുന്നു. കുഞ്ഞിന് കണ്മഷി എഴുതികൊടുത്തില്ലെങ്കിലും നൂറു ചോദ്യം തീർച്ചയായും വരും. അമ്മയും, അമ്മായിയമ്മയും, അമ്മായിയും ഒക്കെ ചോദിക്കും, എന്തെ …

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ? Read More »

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രസവശേഷം  നിങ്ങൾക്ക് അണുബാധയുണ്ടായേക്കാം. കൃത്യമായി ശ്രദ്ധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്താൽ അണുബാധയെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ നിസ്സാരവത്കരിച്ചാൽ പിന്നീട് വലിയ  ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 1. എന്താണ് പ്രസവാനന്തര അണുബാധ പ്രസവ ശേഷം വിവിധ രീതിയിൽ അണുബാധയുണ്ടാകാം. ഗർഭാശയത്തിൽ മുറിവുണ്ടാകാം, അല്ലെങ്കിൽ  ഗർഭാശയമുഖം, യോനി, യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം  എന്നിവടങ്ങളിലൊക്കെ ആഴത്തിലുള്ള മുറിവുണ്ടാകാനും സാധ്യതയുണ്ട്. സിസേറിയൻ ആയിരുന്നെങ്കിൽ മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എല്ലാ പ്രസവാനന്തര അണുബാധകളും ഇടുപ്പിന്റെ (പെൽവിക് ) …

പ്രസവാനന്തര അണുബാധ Read More »

ജനനി ശിശു സുരക്ഷാ യോജന

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK

ഭാരതസർക്കാർ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ സൗജന്യ ചികിത്സാ പദ്ധതിയാണ് ജനനി ശിശു സുരക്ഷാ യോജന (JSSK). അമ്മയും കുഞ്ഞും പദ്ധതി എന്നറിയപ്പെടുന്ന ജനനി ശിശു സുരക്ഷാ യോജന (കാര്യക്രം)യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കും പോലെ അമ്മയും കുഞ്ഞും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് (Ministry of Health and Family Welfare MoHFW) JSSK പദ്ധതി നടപ്പിലാക്കുന്നത്. മാതൃ-നവജാത മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച …

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK Read More »

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ

കാഴ്ചശക്തി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടായെന്നു വരാം. കുഞ്ഞുങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള നേത്രരോഗങ്ങൾ ഏതെല്ലാമാണെന്നറിയാമോ ? സാധാരണയായി, ഇത് ഗുരുതരമായ ആരോഗ്യസ്ഥിതിയല്ല, ശരിയായ വൈദ്യചികിത്സയിലൂടെ എളുപ്പത്തിൽ ചികിത്സിക്കാം. നവജാതശിശുക്കളെ ബാധിക്കുന്ന നേത്രരോഗങ്ങൾ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട  ചില വിവരങ്ങൾ പങ്കുവെയ്ക്കുന്നു. 1.കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്ന ഒരു നേത്രരോഗമാണിത്. വൈറൽ അണുബാധ മൂലമോ അല്ലെങ്കിൽ കണ്ണുനീർ നാളം (tear duct ) അടയുന്നത് മൂലമോ ഇത് സംഭവിക്കാം. ലക്ഷണങ്ങൾ: കണ്ണിന്റെ വെളുത്ത പ്രതലങ്ങൾ ചുവപ്പുനിറമാകുന്നു വീർത്ത …

കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ Read More »

ഗർഭപരിശോധന

ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ?

ഡിയർ ചാരൂ, ഗാർഹിക ഗർഭപരിശോധനയുമായി ബന്ധപ്പെട്ടു ഞാൻ ഇന്ന് കുറേ കാര്യങ്ങൾ സെർച്ച് ചെയ്തു. ടെസ്റ്റ് ചെയ്യുന്നതിനുമുന്നെ അതുമായി ബന്ധപ്പെട്ട് കുറച്ചുകൂടെ കാര്യങ്ങൾ അറിയണമെന്ന് തോന്നി. എപ്പോൾ ടെസ്റ്റ് ചെയ്യണം? എങ്ങനെ ടെസ്റ്റ് ചെയ്യണം? എപ്പോഴാണ് കൃത്യമായ റിസൾട്ട് കിട്ടുക , തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്കും ഉണ്ടാകില്ലേ ? എച്ച്സിജി പ്ലാസന്റ ഉൽ‌പാദിപ്പിക്കുന്ന ഹോർമോണായ എച്ച്സിജിയുടെ (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) മൂത്രത്തിലെ അളവാണ് എല്ലാ ഗർഭപരിശോധനകളിലും അളക്കുന്നത്. ഗർഭപാത്രത്തിൽ ഭ്രൂണം ഇംപ്ലാന്റ് ചെയ്തയുടനെ (ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു …

ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ? Read More »